തൃശ്ശൂർ: കല്യാൺ സിൽക്‌സ് ഗ്രാൻഡ് ക്ളിയറൻസ് സെയിലിന് തുടക്കം. ഫെബ്രുവരി 15-ന് പെരിന്തൽമണ്ണ ഒഴികെയുള്ള എല്ലാ കല്യാൺ സിൽക്സ് ഷോറൂമുകളിലും ഡിസ്‌കൗണ്ട് സെയിലിന് തുടക്കമായി.
10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് തുണിത്തരങ്ങൾ വിറ്റഴിക്കുന്നത്. സാരി, മെൻസ്‌വെയർ, ലേഡീസ് വെയർ, കിഡ്‌സ് വെയർ, ടീൻ വെയർ എന്നിവയിലെ വലിയ സെലക്ഷനുകൾ ലഭ്യമാണ്. റെഡിമെയ്‌ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർ, കോട്ടൺസാരി, ഫാൻസി സാരി, എത്‌നിക് സാരി, പാർട്ടിവെയർ എന്നിവയും ലഭ്യമാണ്.
കാഞ്ചീപുരം സാരികളുടെ വലിയ ശേഖരം അവിശ്വസനീയമായ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇതിനായി പ്രത്യേകവിഭാഗംതന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെക്കാളും വിപുലമായ രീതിയിലാണ് ഇത്തവണ ഗ്രാൻഡ് ക്ളിയറൻസ് സെയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.