തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബെംഗളൂരു, യു.എ.ഇ., മസ്‌കത്ത്‌ ഷോറൂമുകളിലും ത്രീ ഇൻ വൺ കോംബോ ഓഫറിന്‌ തിരിതെളിഞ്ഞു. ഓരോ ഷോപ്പിങ്ങിലൂടെയും മൂന്ന്‌ ഇരട്ടി ലാഭം നേടുവാനുള്ള അവസരമാണ്‌ കോംബോ ഓഫറിലൂടെ കല്യാൺ സിൽക്സ്‌ ലഭ്യമാക്കുന്നത്‌.

സാരി, ലേഡീസ്‌ വെയർ, മെൻസ്‌ വെയർ, കിഡ്‌സ്‌ വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.

കല്യാൺ സിൽക്സിന്റെ സ്വന്തം തറികളും പ്രൊഡക്ഷൻ യൂണിറ്റുകളും ഡിസൈൻ സെന്റുകളുമാണ്‌ ഇത്തരമൊരു ബൃഹത്തായ കോംബോ ഓഫർ സാധ്യമാക്കിയതെന്ന്‌ കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. പട്ടാഭിരാമൻ പറഞ്ഞു.

കോംബോ ഉത്സവത്തിന്റെ ഭാഗമായി ന്യൂ ഇയർ - ക്രിസ്‌മസ്‌ സീസണിൽ പ്രത്യേകം രൂപകല്പനചെയ്ത കളക്ഷനുകളും കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്‌. 2022-നായി കല്യാൺ സിൽക്സ്‌ ഒരുക്കുന്ന വസ്ത്രങ്ങൾ മെൻസ്‌ വെയർ, ലേഡീസ്‌ വെയർ, കിഡ്‌സ്‌ വെയർ എന്നീ വിഭാഗങ്ങളിൽ ഇടം നേടും. കോംബോ ഓഫർ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികൾ ഷോറൂമുകളിൽ ലഭ്യമാണ്‌.