kalyan silksഴ് മംഗല്യപ്പട്ടുകള്‍ ഒരുമിയ്ക്കുന്ന 7 വണ്ടേഴ്‌സ് ഇന്‍ സില്‍ക്ക് എന്ന ബ്രൈഡല്‍ സാരീ സീരീസുമായി കല്യാണ്‍ സില്‍ക്സ്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു ആശയം പട്ടില്‍ അവതരിപ്പിക്കുന്നതെന്ന് കല്യാണ്‍ സില്‍ക്സ് പറയുന്നു.

ഈ ശ്രേണിയിലെ ഓരോ സാരിയും രൂപകല്പന ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനർമാരടങ്ങുന്ന വെഡ്ഡിങ്ങ് സാരി സ്‌പെഷ്യലിസ്റ്റുകളാണ്. കല്യാണ്‍ സില്‍ക്‌സിന്റെ സ്വന്തം തറികളില്‍ നെയ്തെടുത്തതാണ് ഇവ. ഏഴ് സാരികള്‍ വിവാഹത്തോടനുബന്ധിച്ചുള്ള ഏഴ് വിശിഷ്ട  വേളകള്‍ക്കായാണ് ഒരുക്കിയിരിക്കുന്നത്. ഹല്‍ദി,  മെഹന്തി, വിവാഹം, റിസപ്ഷന്‍ എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ക്കായി വെവ്വേറെയുള്ള ഡിസൈനുകളാണ് ഇവ.

ഏറെ ശ്രമകരമായ ജോലിയായിരുന്നു ഇത്തരമൊരു സീരീസ് എന്നും ഡിസൈനും കളർ പാറ്റേണും നെയ്ത്ത്‌ശൈലിയും ആവർത്തിക്കാതിരിക്കുക എന്ന നിർബന്ധ ബുദ്ധിയോടെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നതെന്നും കല്യാണ്‍ സില്‍ക്‌സ് ചെയർമാന്‍ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

ഏഴ് സാരികള്‍ ഒരുമിക്കുന്ന ബ്രൈഡല്‍ സാരീ സീരീസിന്റെ ആദ്യ എഡിഷന്‍ ഇതിനോടകം കല്യാണ്‍ സില്‍ക്‌സിന്റെ  ഷോറൂമുകളില്‍ എത്തിയിട്ടുണ്ട്.