കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറും ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവവുമായാണ്. നവംബര്‍ 30-ന് കല്യാണ്‍ സില്‍ക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലും ഒപ്പം ബാംഗ്ലൂര്‍ ഷോറൂമിലും സവിശേഷതകളാല്‍ സമൃദ്ധമായ ത്രീ- ഇന്‍-വണ്‍ കോംബോ ഓഫറിന് തുടക്കമാകും. മുന്‍വര്‍ഷങ്ങളിലെപ്പോലെ ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് ഈകോംബോ ഓഫറിലൂടെ കല്യാണ്‍ സില്‍ക്സിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്.
സാരി, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍, ടീന്‍ വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. സാരി ശ്രേണികളില്‍ ഈ ഓഫറിലൂടെ അണിനിരത്തിയിരിക്കുന്നത് 2021-ലെ ഏറ്റവും പുതിയ എഡിഷനുകളാണ്. ബ്ലെന്‍ഡഡ് സില്‍ക്ക്, ഹാന്‍ഡ്ലൂം സില്‍ക്ക്, കോട്ടണ്‍, ലിനന്‍ സാരി, ചന്ദേരി കോട്ടണ്‍, സ്‌പെഷ്യല്‍ ബ്രോക്കേഡ് സാരി എന്നിവ പുതിയ കളക്ഷനുകളില്‍ എടുത്തു പറയേണ്ടവയാണ്. ലേഡീസ് വെയര്‍ മുന്‍പെങ്ങും കാണാത്തത്ര സമഗ്രമായ കോമ്പിനേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ് കുര്‍ത്തി, ലേഡീസ് ഫാന്‍സി ടോപ്‌സ്, കോട്ടണ്‍ ചുരിദാര്‍ സെറ്റ്, ഫാന്‍സി ചുരിദാര്‍ സെറ്റ്, ലഗിന്‍സ്, ജീന്‍സ്, പാര്‍ട്ടി വെയര്‍ എന്നിവയാണ് ലേഡീസ് വെയറിലെ ഹൈലൈറ്റ് സീരീസുകള്‍. മെന്‍സ് വെയറിലെ വൈവിധ്യമാണ് ഈ കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മെന്‍സ് ഫോര്‍മല്‍ ഷര്‍ട്ട്‌സ്, മെന്‍സ് ക്യാഷ്വല്‍ ഷര്‍ട്ട്‌സ്, ലിനന്‍ ഷര്‍ട്ട്‌സ്, ജീന്‍സ്, എത്തനിക് വെയര്‍ എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനുകള്‍ മെന്‍സ് വെയര്‍ വീഭാഗത്തില്‍ അണിനിരക്കുന്നുണ്ട്. ഒട്ടേറെ കളക്ഷനുകളും കളറുകളും കോമ്പിനേഷനുകളുമാല്‍ സമൃദ്ധമാണ് കിഡ്‌സ് വെയറും.ബോയ്‌സ് ടീ ഷര്‍ട്ട്‌സ്, ഗേള്‍സ് ടോപ്‌സ്, ബോയ്‌സ് ജീന്‍സ്, ഫാന്‍സി ടീ ഷര്‍ട്ട്‌സ്, ഗേള്‍സ് ഫ്രോക്ക്സ്,ലഗിന്‍സ് എന്നിവയുടെ വലിയ ശ്രേണികളാണ് കുട്ടിക്കുരുന്നുകളെ കാത്തിരിക്കുന്നത്.
''നൂറിലധികം കോംബോ ഓഫറുകളാണ് ഈ കോംബോ ഉത്സവത്തിലൂടെ കല്യാണ്‍ സില്‍ക്‌സ് ഉപഭോക്താക്കള്‍ക്ക് മുന്‍പിലെത്തിക്കുന്നത്. ഇത്തരമൊരു കോംബോ ഓഫര്‍ ഒരുക്കുന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. പക്ഷേ കല്യാണ്‍ സില്‍ക്സിന്റെ കരുത്താര്‍ന്ന അടിസ്ഥാന സാകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഇങ്ങനെയുള്ള വേറിട്ട ആശയങ്ങള്‍ അവതരിപ്പിക്കുവാന്‍ എന്നും സഹായകമായിട്ടുണ്ട്. ആയിരത്തിലേറെ വരുന്ന നെയ്ത്ത്ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷന്‍ ഹാസുകളും എണ്ണമറ്റ ഡിസൈന്‍ സലൂണുകളും കല്യാണ്‍ സില്‍ക്‌സിന് സ്വന്തമായുണ്ട്. ഈ സൌകര്യങ്ങളുടെ പിന്‍ബലത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വസ്ത്രശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വാണിജ്യ കരാറുകള്‍, മികച്ച ഗുണമേന്മ ഉറപ്പുവരുത്തി മറ്റാര്‍ക്കും നല്‍കാനാകാത്ത കുറഞ്ഞ വിലയില്‍ വസ്ത്രശ്രേണികള്‍ ഒരുക്കുവാന്‍ കൂടുതല്‍ സഹായകമാകുന്നു,'' കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിംഗ്ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.
വിട്ട് വീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് കല്യാണ്‍ സില്‍ക്‌സ് ഉപഭോക്താക്കള്‍ക്കായ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും സവിശേഷമായത് കല്യാണ്‍ സില്‍ക്‌സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് സൗജന്യമായ് ഡൗണ്‍ലോഡ് ചെയ്യാം. മുന്‍കൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താള്‍ക്ക് ബുക്ക് ചെയ്യുവാന്‍ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോള്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ തിരക്ക് പൂര്‍ണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തില്‍ ടെംപറേച്ചര്‍ ചെക്ക്, സാനിറ്റൈസര്‍ സംവിധാനങ്ങള്‍, ജീവനക്കാര്‍ക്ക് ഫേസ് ഷീല്‍ഡ്, ഷോറും തുടര്‍ച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങള്‍, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാണ്‍ സില്‍ക്‌സ് ഒരുക്കിയിട്ടുണ്ട്.
കോംബോ ഓഫര്‍ ഇല്ലാതെയും കല്യാണ്‍ സില്‍ക്സിന്റെ ഏറ്റവും പുതിയ ശ്രേണികള്‍ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.