തൃശ്ശൂർ: ദീപാവലി ആഘോഷവേളയിൽ കല്യാൺ ജൂവലേഴ്‌സ്‌ ‘വേധ’ എന്ന പേരിൽ കരവിരുതിൽ തീർത്ത പരമ്പരാഗത സ്വർണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്‌ സ്റ്റോണുകളും സെമി പ്രഷ്യസ്‌ സ്റ്റോണുകളും ചേർത്ത്‌ മനോഹരമാക്കിയതാണ്‌ ആഭരണങ്ങൾ.

പരാമ്പരാഗത രൂപകല്പനകൾക്കൊപ്പം നവീനമായ പ്രഷ്യസ്‌ കട്ട്‌ സ്റ്റോണുകളായ റൂബി, എമറാൾഡ്‌, സഫയർ, അൺകട്ട്‌ ഡയമണ്ട്‌ തുടങ്ങിയവ ഉൾപ്പെടുത്തിയതാണ്‌ വേധ ആഭരണങ്ങൾ. നീണ്ട മാലകൾ, നെക്ക്‌ലേസുകൾ, വളകൾ, കമ്മലുകൾ, മോതിരങ്ങൾ എന്നിങ്ങനെ നൂറിലധികം വ്യത്യസ്ത രൂപകല്പനകളിലായാണ്‌ വേധ ശേഖരം അവതരിപ്പിക്കുന്നത്‌.

കല്യാണിന്റെ വ്യത്യസ്തമായ ആഭരണനിരകൾക്കൊപ്പം സവിശേഷമായ വേധ ആഭരണശേഖരംകൂടി അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന്‌ കല്യാൺ ജൂവലേഴ്‌സ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമൻ പറഞ്ഞു. നാടിന്റെ പാരമ്പര്യങ്ങളിൽനിന്ന്‌ പ്രചോദനം ഉൾക്കൊള്ളുന്ന രൂപകല്പനകളാലും മനോഹരമാണ്‌ വേധ ശേഖരത്തിലെ ആഭരണങ്ങളെന്ന്‌ അദ്ദേഹം പറഞ്ഞു.

ദീപാവലി ഓഫറായി പണിക്കൂലിയിൽ 25 ശതമാനം വരെ കാഷ്‌ ബാക്ക്‌ ലഭിക്കും. ഡയമണ്ട്‌ ആഭരണങ്ങൾക്ക്‌ 20 ശതമാനം കാഷ്‌ബാക്കും പ്രഷ്യസ്‌ സ്റ്റോൺ, അൺകട്ട്‌ ആഭരണങ്ങൾക്ക്‌ സ്റ്റോൺ നിരക്കിൽ 20 ശതമാനവും കാഷ്‌ബാക്ക്‌ ലഭിക്കും.

കൂടാതെ സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ്‌ റേറ്റ്‌ പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. കല്യാൺ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും നവംബർ 30 വരെയാണ്‌ ഈ ഓഫറുകൾ.