കൊച്ചി: ഇന്ത്യയിലെ വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിനെ 2021-ലെ ഡെലോയിറ്റ് ഗ്ലോബല്‍ ആഡംബര ബ്രാന്‍ഡുകളെ പ്രതിനിധീകരിക്കുന്ന ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സില്‍ ഉള്‍പ്പെടുത്തി. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് സ്ഥാനങ്ങള്‍ മുകളിലേയ്ക്ക് കയറി കല്യാണ്‍ ജൂവലേഴ്‌സ് പട്ടികയില്‍ 37-ാം സ്ഥാനത്തെത്തി. ഇന്ത്യയില്‍നിന്ന് അഞ്ച് ബ്രാന്‍ഡുകള്‍ മാത്രമാണ് ടോപ് 100 ആഡംബര പട്ടികയിലുള്ളത്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ളതും കല്യാണ്‍ ജൂവലേഴ്‌സാണ്.

ആഗോളതലത്തില്‍ ഇന്ത്യന്‍ ആഡംബര ബ്രാന്‍ഡുകളുടെ വര്‍ദ്ധിച്ചുവരുന്ന ആധിപത്യവും ഇന്ത്യന്‍ ഉപയോക്താക്കളുടെ മുന്‍ഗണനയും പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ഒക്ടോബറില്‍ ആഗോളതലത്തില്‍ 150 ഷോറൂമുകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ സാധിച്ച കല്യാണ്‍ ജൂവലേഴ്‌സ് വര്‍ഷാവസാനത്തോടെ ഫോര്‍ച്യൂണ്‍ ഇന്ത്യ 500 പട്ടികയിലും  ഇടംനേടി.