കൊല്ലം: പുത്തൻ ഷോപ്പിങ്‌ അനുഭവവുമായി കല്യാൺ ജൂവലേഴ്‌സ്‌ കൊല്ലത്ത്‌ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൊല്ലം ചിന്നക്കടയിൽ ആർപി മാളിനു സമീപം പുതിയ ഷോറൂം ഈ മാസം 18-ന്‌ പ്രവർത്തനം തുടങ്ങും.

പരമ്പരാഗത രൂപകല്പനയിലുള്ള ആഭരണങ്ങൾക്കു പുറമേ നവവധുക്കൾക്കായി ഇന്ത്യയിലെങ്ങുനിന്നുമായി തിരഞ്ഞെടുത്ത പുതിയ മുഹൂരത്ത്‌ ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്‌.

വിവിധ ഇളവുകളിലൂടെ ഉപയോക്താക്കൾക്ക്‌ പരമാവധി മൂല്യം ലഭ്യമാക്കും. സ്വർണാഭരണങ്ങൾക്ക്‌ മൂന്നു ശതമാനം മുതലാണ്‌ പണിക്കൂലി ആരംഭിക്കുക. കൂടാതെ പണിക്കൂലിയിൽ 25 ശതമാനംവരെ ഇളവും ലഭിക്കും.

ഡയമണ്ട്‌, അൺകട്ട്‌, പ്രഷ്യസ്‌ സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവ്‌ ലഭിക്കും. ഗോൾഡ്‌ റേറ്റ്‌ പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത്‌ ശതമാനം മുൻകൂട്ടി അടച്ച്‌ നിലവിലെ നിരക്കിൽ ആഭരണങ്ങൾ ബുക്ക്‌ ചെയ്യാം.

2007-ൽ കൊല്ലത്ത്‌ ഷോറൂം തുടങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമാണ്‌ ലഭിച്ചുവരുന്നതെന്ന്‌ കല്യാൺ ജൂവലേഴ്‌സ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമൻ പറഞ്ഞു.