കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് മുംബൈയിൽ പുതിയ രണ്ട് ഷോറൂമുകൾ തുറന്നു. മാട്ടുംഗ ഈസ്റ്റിലെ ഭണ്ഡാർകർ റോഡിലും ലോവർ പറേലിലെ ഹൈസ്ട്രീറ്റ് ഫീനിക്‌സിലുമുള്ള ഷോറൂമുകൾ കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. 

കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരായ പൂജ സാവന്ത്, കിഞ്ജാൽ രാജ്പ്രിയ, കല്യാണി പ്രിയദർശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെ, രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ കല്യാൺ ജൂവലേഴ്‌സിന് ഏഴു ഷോറൂമുകളായി.

ഇന്ത്യയിലെ ഏറ്റവും ജനപ്രീതി നേടിയ ആഭരണ ബ്രാൻഡാണ് കല്യാൺ ജൂവലേഴ്‌സ് എന്നും കമ്പനിയെ പ്രതിനിധീകരിക്കുന്നത് ബഹുമതിയാണെന്നും ഉദ്ഘാടന പരിപാടിയിൽ ബ്രാൻഡ് അംബാസിഡർ കല്യാണി പ്രിയദർശൻ പറഞ്ഞു. 

മുംബൈയിൽ രണ്ട് ഷോറൂമുകൾ തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തെ പ്രധാന വിപണികളിലെല്ലാം മികച്ച സാന്നിദ്ധ്യം ഉറപ്പിക്കാൻ സാധിച്ചിരുന്നു. മഹാരാഷ്ട്രയിൽ  പതിനൊന്ന് ഷോറൂമുകൾ ആരംഭിച്ചത് വിപണിയോടുള്ള പ്രതിബദ്ധതയുടെ നിദാനമാണ്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുന്നതിനും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനൊപ്പം ശുചിത്വമുള്ളതും വ്യക്തിഗതമായതുമായ അന്തരീക്ഷം ഉറപ്പുനല്കുന്നതിനുമാണ് കല്യാൺ ജൂവലേഴ്‌സ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സിൻറെ 'വി കെയർ' കോവിഡ് -19 മാർഗനിർദ്ദേശം അനുസരിച്ച് എല്ലാ ഷോറൂമുകളിലും ജീവനക്കാർക്കും ഉപയോക്താക്കൾക്കുമായി ഉയർന്ന തലത്തിലുള്ള സുരക്ഷയും മുൻകരുതലുകളുമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സേഫ്റ്റി മെഷർ ഓഫീസറെ കമ്പനി നിയമിച്ചിട്ടുണ്ട്.

സ്വർണത്തിൻറെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വർണത്തിൻറെ വില ലോക്ക് ചെയ്യുന്നതിനും ഭാവിയിൽ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ ഒഴിവാക്കുന്നതിനും ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ സഹായിക്കും.

ഇന്ത്യയിലെങ്ങുനിന്നുമായി രൂപപ്പെടുത്തിയ വിവാഹ ആഭരണങ്ങളായ മുഹൂർത്ത്, കല്യാൺ ജൂവലേഴ്‌സിൻറെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാൽ തീർത്ത ആൻറീക് ആഭരണങ്ങളായ മുദ്ര, ടെംപിൾ ജൂവലറിയായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂർവ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാൻ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണുകൾ പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.