തൃശ്ശൂർ: ഉത്സവകാലത്തിന്റെ തുടക്കമായതോടെ കല്യാൺ ജൂവലേഴ്‌സ്‌ തങ്ങളുടെ സവിശേഷമായ ആഭരണശേഖരങ്ങൾക്ക്‌ ആകർഷകമായ കാഷ്‌ ബാക്ക്‌ ഓഫറുകൾ പ്രഖ്യാപിച്ചു.

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 25 ശതമാനം വരെയും ഡയമണ്ട്‌ ആഭരണങ്ങൾക്ക്‌ 20 ശതമാനം വരെയും കാഷ്‌ബാക്ക്‌ നൽകും. പ്രഷ്യസ്‌ സ്റ്റോൺ ആഭരണങ്ങൾക്കും അൺകട്ട്‌ ഡയമണ്ട്‌ ആഭരണങ്ങൾക്കും 20 ശതമാനം വരെയാണ്‌ കാഷ്‌ബാക്ക്‌. നവംബർ 30 വരെയാണ്‌ ഓഫറുകൾ.

കൂടാതെ ഉപയോക്താക്കൾക്ക്‌ സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ്‌ റേറ്റ്‌ പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത്‌ ശതമാനം മുൻകൂട്ടി അടച്ച്‌ നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക്‌ ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക്‌ ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.

ഉപയോക്താക്കൾക്ക്‌ കല്യാൺ ജൂവലേഴ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ ആഭരണ രൂപകല്പനകൾ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന്‌ കല്യാൺ ജൂവലേഴ്‌സ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ടി.എസ്‌. കല്യാണരാമൻ പറഞ്ഞു.

https://campaigns.kalyanjewellers.net/livedideoshopping എന്ന ലിങ്ക്‌ ഉപയോഗിച്ച്‌ ഉപയോക്താക്കൾക്ക്‌ കല്യാൺ ജൂവലേഴ്‌സ്‌ ആഭരണശേഖരങ്ങൾ വീട്ടിൽ ഇരുന്നുതന്നെ തിരഞ്ഞെടുക്കുന്നതിന്‌ സാധിക്കും.

ഉപയോക്താക്കൾക്ക്‌ ഏറ്റവും മികച്ചത്‌ നൽകുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാൺ ജൂവലേഴ്‌സ്‌ എല്ലാ സ്വർണാഭരണ പർച്ചേസിനുമൊപ്പം 4-ലെവൽ അഷ്വറൻസ്‌ സർട്ടിഫിക്കറ്റ്‌ നൽകും. ജീവിതകാലം മുഴുവൻ ബ്രാൻഡ്‌ ഷോറൂമുകളിൽ നിന്ന്‌ സ്വർണാഭരണങ്ങളുടെ മെയിന്റനൻസ്‌ സൗജന്യമായി ചെയ്തുകൊടുക്കും.

ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിന്‌ www.kalyanjewellers.net സന്ദർശിക്കുക.