തൃശൂര്‍: കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ നാലാമത് ഭവന പദ്ധതിയായ 'കല്യാണ്‍ നെക്‌സസ്' വിജയകരമായി പൂര്‍ത്തിയാക്കി. കല്യാണ്‍ നെക്‌സസില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ താക്കോല്‍ കൈമാറി. 

എംജി റോഡില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കേരള വര്‍മ്മ കോളേജിനു സമീപം ചുങ്കത്തുള്ള തൃക്കുമാരകൂടത്താണ് പുതിയ ഭവന പദ്ധതി പൂര്‍ത്തിയാക്കിയത്. 

സ്വിമ്മിങ് പൂള്‍, ജിംനേഷ്യം, ക്ലബ് ഹൗസ്, ഡിസൈനര്‍ ലോബി എന്നിവ ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങളോടെയാണ് കല്യാണ്‍ നെക്‌സസ് പണിപൂര്‍ത്തിയാക്കിയത്. 

പൂങ്കുന്നത്ത് 'കല്യാണ്‍ ഹെറിറ്റേജ്' എന്ന മറ്റൊരു ഭവനപദ്ധതിയുടെ പണികള്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഈ സാമ്പത്തികവര്‍ഷത്തില്‍ തൃശൂരിലെ ചെമ്പൂക്കാവിലും കൂട്ടുമുക്കിലും കല്യാണ്‍ ഡവലപ്പേഴ്‌സ് പുതിയ ഭവന പദ്ധതികള്‍ ആരംഭിക്കും. 

തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ വിവിധ ഭവന പദ്ധതികള്‍ പൂര്‍ത്തിയായി വരികയാണ്. കോഴിക്കോട് പുതിയ ഭവന പദ്ധതിയുടെ പണി ഉടന്‍ ആരംഭിക്കും. 

2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച കല്യാണ്‍ ഡവലപ്പേഴ്‌സ് 215 ലധികം ഭവനങ്ങളിലായി 4 ലക്ഷത്തിലധികം ചതുരശ്രയടി ഇതിനോടകം നിര്‍മ്മിച്ചു ഉപയോക്താക്കള്‍ക്ക് കൈമാറി കഴിഞ്ഞു.

കല്യാണ്‍ ഡവലപ്പേഴ്‌സ് തങ്ങളുടെ ഭവന പദ്ധതികളിലൂടെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിശ്വാസ്യതയുടെ പാരമ്പര്യവും മികച്ച ഗുണമേന്മയും ഉറപ്പാക്കുകയാണെന്ന് കല്യാണ്‍ ഡവലപ്പേഴ്‌സ് ചെയര്‍മാന്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സിന്റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപേഴ്‌സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99466 53555, www.kalyandevelopers.com