തൃശ്ശൂര്‍: കേരള അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ (K3A) സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങില്‍ ഏകദിന സെമിനാറും പരിശീലനവും സംഘടിപ്പിക്കുന്നു. 16ന് തൃശ്ശൂര്‍ കുറ്റും റോഡ്, ഹോട്ടല്‍ ഗരുഡയില്‍ വച്ച് നടത്തുന്ന ഈ സെമിനാര്‍, പരസ്യം, മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്നവര്‍-ജോലി ചെയ്യാനാഗ്ര ഹിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ താല്‍പര്യമുള്ളവര്‍, (ബ്രാന്‍ഡ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സ്, പുതു ബിസിനസ് സംരംഭകര്‍ തുടങ്ങിയവര്‍ക്ക് ഏറെ സഹായകമാകും.

അഡ്വര്‍ടൈസിങ് മേഖലയിലും മാര്‍ക്കറ്റിംഗിലും 15 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോച്ച് കൃഷ്ണന്‍ ജയരാജാണ് സെമിനാര്‍ നയിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ അനനത സാധ്യതകളെ കുറിച്ച്  അദ്ദേഹം സംസാരിക്കും.

സെമിനാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. താത്പര്യമുള്ളവര്‍ 1500 ഫീസടച്ച് എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ നടക്കുന്ന സെമിനാറില്‍ സൗജന്യ ഭക്ഷണം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 98463 12351 നമ്പറില്‍ ബന്ധപ്പെടുക.

content highlights: K3A, digital marketing seminar