joy alukkas2021 ന്റെ തുടക്കത്തില്‍ വര്‍ഷത്തിലെ മികച്ച ഓഫറുമായി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ്‌ ആലുക്കാസ്‌. 'ഇൻക്രഡിബിള്‍ 50" എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രൊമോഷനിലൂടെ പര്‍ച്ചേയ്‌സ്‌ ചെയ്യുന്ന എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 50% ഫ്ളാറ്റ്‌ ഡിസ്കണ്ട്‌ നേടുന്നതിനുളള അസുലഭ അവസരമാണ്‌ ഒരുക്കിയിരിക്കുന്നത്‌. കഴിഞ്ഞ 8 മാസങ്ങളേക്കാള്‍ സ്വര്‍ണവില ഏറ്റുവും കുറഞ്ഞ സമയത്താണ്‌ 'ഇന്‍ക്രെഡിബിൾ 50 ”എന്ന ഓഫര്‍ ജോയ്‌ആലുക്കാസ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

''ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ്‌ ജോയ്‌ആലുക്കാസ്‌ ഉപഭോക്താക്കള്‍ക്ക്‌ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭ്യമാക്കുന്നത്‌. ഇന്‍ക്രെഡിബിള്‍ 50 എന്ന ഓഫറിലൂടെ അതിലും കുറഞ്ഞ വിലകളില്‍ വലിയ സേവിംഗ്‌ സോടെ പര്‍ച്ചേയ്സ്‌ ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണൊരുക്കിയിരിക്കുന്നത്‌. ഓഫറില്‍ പര്‍ച്ചേയ്‌സ്‌ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക്‌ ഉയര്‍ന്ന ഗുണനിലവാരമുള്ള വിശിഷ്ട കലാകാരന്മാരുടെ കലാ ചാതുരി പ്രതിഫലിക്കുന്ന കമനീയ സൃഷ്ടികള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ മിതമായ വിലകളില്‍ വാങ്ങാം എന്നത്‌ ഇന്‍ക്രെഡിബിള്‍ 50 യെ വൃത്യസ്തമാക്കുന്നു. വര്‍ഷത്തിലെ ഏറ്റവും മികച്ച ഈ പരിമിതകാല ഓഫറിലേക്ക്‌ എല്ലാ മാന്യ ഉപഭോക്താക്കളേയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു". ഓഫര്‍ അവതരിപ്പിച്ചുകൊണ്ട്‌ ജോയ്‌ആലുക്കാസ്‌ ഗ്രുപ്പ്‌ ചെയര്‍മാന്‍ ജോയ്‌ ആലുക്കാസ്‌ പറഞ്ഞു.

അവിശ്വസനീയമായ ഈ ഓഫര്‍ 77 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ഫെബ്രുവരി 26 ന്‌ ആരംഭിച്ച ഓഫര്‍ മാര്‍ച്ച്‌ 14 ന്‌ അവസാനിക്കും. ഇന്ത്യയിലെ എല്ലാ ജോയ്‌ആലുക്കാസ്‌ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്‌. ഓഫറിന്‌ പുറമെ, ജോയ്‌ആലൂക്കാസില്‍ നിന്നുമുള്ള ജല്ലറി പര്‍ച്ചേയ്സുകള്‍ക്ക്‌ ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും ആജീവനാന്ത ഫ്രീ മെയിന്റനന്‍സും ഉറപ്പ്‌ നല്‍കുന്നുണ്ട്. കൂടാതെ, ആകര്‍ഷകങ്ങളായ എക്സ്ചേഞ്ച്‌ ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്‌.