കൊച്ചി: കടപ്പത്രങ്ങളിൽ നിക്ഷേപം അനായാസമാക്കുന്നതിന് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട്സ് ലിമിറ്റഡ് ബോണ്ട്സ്‌കാർട്ട് ഡോട്കോം എന്ന പേരിൽ ഡിജിറ്റൽ പ്ളാറ്റ്‌ഫോം ആരംഭിച്ചു. നിക്ഷേപകർക്ക് വ്യത്യസ്ത ഇനം കടപ്പത്രങ്ങളിൽ തടസമില്ലാതെ നിക്ഷേപിക്കാൻ കഴിയും.

നവീന സാങ്കേതികവിദ്യയും സുരക്ഷിതത്വവുമാണ് ഈ പ്ളാറ്റ് ഫോമിന്റെ പ്രത്യേകത. സ്ഥിരവരുമാന നിക്ഷപത്തിന് ഏറ്റവും അനുയോജ്യമായ ബോണ്ട്സ്‌കാർട്ടിലൂടെ നിക്ഷേപകർക്ക് വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങളിൽ അനുയോജ്യമായവ കണ്ടെത്തി തീരുമാനമെടുക്കാൻ കഴിയും. വ്യത്യസ്ത റേറ്റിംഗുകളിലുള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ അവസരവുംലഭിക്കും.