കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 2021 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 176.61 കോടി രൂപയുടെ അറ്റാദായം. 

മുൻ വർഷം ഇതേ കാലയളവിൽ 130.56 കോടി രൂപയായിരുന്നു അറ്റാദായം. 35.35 ശതമാനത്തിന്റെ  വർധനയാണ്  ഉണ്ടായിരിക്കുന്നത്.  നാലാം പാദത്തിൽ 841.13 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 840.58 കോടി രൂപയായിരുന്നു.

2020-21 സാമ്പത്തിക വർഷത്തിന്റെ നാലു പാദങ്ങളിലുമായി 590.14 കോടി രൂപയാണ് കമ്പനി ആകെ അറ്റാദായം നേടിയിട്ടുള്ളത്. തൊട്ട് മുൻപുള്ള  സാമ്പത്തിക വർഷത്തിൽ ഇത്  544.98 കോടി രൂപയായിരുന്നു. 8.29 ശ തമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

കോവിഡ് മഹാമാരിയെ തുടർന്ന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ബിസിനസിന്റെ എല്ലാ മേഖലകളിലും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി  ജെ.എം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു.