ജിയോയ്ക്ക് കേരള സര്‍ക്കിളില്‍ ഒരു കോടിയിലധികം വരിക്കാരായി. കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതല്‍വരിക്കാരെ നേടാനായതാണ് ഈനേട്ടിന് പിന്നില്‍.
വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് തുണയായി. നാലുവര്‍ഷംകൊണ്ടാണ് ഇത്രയും വരിക്കാരെ ജിയോയ്ക്ക് നേടാനായത്.
അടച്ചിടല്‍കാലത്ത് പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ കണക്ടിവിടിയെത്തിക്കുന്നതിന് താല്‍ക്കാലിക ടവറുകള്‍ സ്ഥാപിച്ചു. ഡാറ്റാ സ്ട്രീമിംഗ് നല്‍കുന്നതിന് നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി.
വൈകാതെ 5ജി സേവനം നല്‍കാനൊരുങ്ങുകയാണ് കമ്പനി. ഗൂഗിളുമായിചേര്‍ന്ന് വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Jio crosses 1 crore customer base in Kerala