ചെറിയ ഇടവേളയ്ക്കുശേഷം ലോകകോടീശ്വരപട്ടികയിൽ ഒന്നാംസ്ഥാനത്തേയ്ക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാംസ്ഥാനത്തുള്ള ഇലോൺ മസ്‌കിനേക്കാൾ 955 ഡോളർ അധികം.

ടെസ് ലയുടെ ഓഹരി വിലയിൽ 2.4ശതമാനം ഇടിവുണ്ടായതാണ് മസ്‌കിന്റെ ആസ്തിയെ ബാധിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തിൽ 4.5 ബില്യൺ ഡോളറാണ് ഒറ്റയടിക്ക് നഷ്ടമായത്. 

മൂന്നുവർഷത്തിലേറെ ലോകകോടീശ്വരപട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ബെസോസിനെ കഴിഞ്ഞമാസമാണ് ഇലോൺ മസ്‌ക് പിന്നിലാക്കിയത്.