കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ കീഴിലുള്ള ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി ഗുജറാത്ത് ആസ്ഥാനമായുള്ള പ്രിന്റിംഗ് ആന്റ് പാക്കേജിംഗ് കമ്പനിയായ കാൻപാക്ക് ട്രെൻഡ്സിൽ 60 കോടി രൂപ നിക്ഷേപിക്കും. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് നിക്ഷേപം.

പേപ്പർ ബാഗുകളും കാർട്ടണുകളും മറ്റുപാക്കിംഗ് ഉത്പന്നങ്ങളും നിർമ്മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് കാൻപാക്ക് ട്രെൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്. അഹമ്മദാബാദിലും തമിഴ്നാട്ടിലെ തിരുപ്പൂരും കമ്പനിക്ക് ഉത്പാദന യൂണിറ്റുകളുണ്ട്.

പാക്കേജിംഗ് ഉത്പന്ന കമ്പനികൾ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും കാൻപാക്ക് ട്രെൻഡ്സിൽ നിക്ഷേപം നടത്തുന്നതിലൂടെ കമ്പനിക്ക് കൂടുതൽ ഉയരത്തിലെത്താൻ കഴിയുമെന്നും ജെ എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡാരിയസ് പണ്ടോലെ പറഞ്ഞു.