ന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് വായ്പയെടുത്തവര്‍ക്ക് മോറട്ടോറിയം നല്‍കണമെന്ന് നിര്‍ദേശം. 

കോവിഡ് ബാധമൂലം അടച്ചിട്ട സാഹചര്യത്തില്‍ പണലഭ്യതക്കുറവുണ്ടെങ്കിലും ടേം ലോണെടുത്തവര്‍ക്ക് മോറട്ടോറിയം നല്‍കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ബിഐയുടെ നിര്‍ദേശം പിന്തുടരണമെന്നാണ് ഐആര്‍ഡിഎഐയുടെ നിര്‍ദേശം. മാര്‍ച്ച് ഒന്നിനും മെയ് 31നും ഇടയില്‍ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം നല്‍കേണ്ടത്. മോറട്ടോറിയം കാലയളവില്‍ പലിശ ബാധകമായിരിക്കുമെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ബാധകമായിരിക്കും.

ഏപ്രില്‍ ഏഴിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഐആര്‍ഡിഎഐ പുറത്തിറക്കിയത്.