മുംബൈ: :ഐഫോണുകളുടെ വിൽപ്പന ഒടുവിൽ ഇന്ത്യയിലും ഇടിയാൻ തുടങ്ങി. ഇറക്കുമതിത്തീരുവയിലെ വർധനയും രൂപയുടെ മൂല്യത്തകർച്ചയുമാണ് ആപ്പിളിന് വെല്ലുവിളിയാകുന്നത്. 

ആറു വർഷത്തിനിടെ ആദ്യമായാണ് ആപ്പിളിന് ഇന്ത്യയിൽ ഐഫോൺ വിൽപ്പന കുറയുന്നത്. എന്നാൽ, ഇത് താത്കാലിക പ്രതിഭാസം മാത്രമാണെന്ന് ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് വ്യക്തമാക്കി. 

തുടർച്ചയായ 22 പാദങ്ങളിൽ മികച്ച വളർച്ച കാഴ്ചവച്ചതിനു ശേഷം സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാജ്യത്ത് ആപ്പിളിന്റെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ  സ്മാർട്ട് ഫോണുകളുടെ ഇറക്കുമതിത്തീരുവ 20 ശതമാനം ഉയർത്തിയത് ഐഫോൺ മോഡലുകളുടെ വിലയിൽ ഏഴ് ശതമാനം വരെ വർധന ഉണ്ടാക്കിയിരുന്നു. മോഡലുകളുടെ വില വർധിച്ചതും ആപ്പിളിന്റെ വിൽപ്പന ഇടിവിന് കാരണമായി.