കോടികളുടെ സമ്പത്തുള്ള രാജ്യത്തെ അതിസമ്പന്നര്‍ എവിടെയാണ് നിക്ഷേപം നടത്തുന്നത്. ഇവരുടെ സമ്പത്ത് കാലാകാലങ്ങളില്‍ കൂടുന്നതല്ലാതെ കുറയുന്നതായി കാണാറില്ല. ഓഹരി വിപണി, ഡെറ്റ്, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം ഉള്‍പ്പടെയുള്ള മറ്റ് നിക്ഷേപമാര്‍ഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഓരോ വിഹിതം നിക്ഷേപിക്കുകയെന്ന തന്ത്രമാണ് ഇവര്‍ സ്വീകരിച്ചുവരുന്നത്. 

കാലാകാലങ്ങളില്‍ നിക്ഷേപ വിഹിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നുമാത്രം. 2013 മുതല്‍ 2018വരെയുള്ള കാലയളവില്‍ വിവിധ നിക്ഷേപമാര്‍ഗങ്ങളില്‍ എത്രശതമാനംവീതം ഇവര്‍ പണംമുടക്കിയെന്ന് പരിശോധിക്കാം. 

Source: Top of the Pyramid 2017, Kotak Wealth Management 

വിലയിരുത്തല്‍
►2013 സാമ്പത്തികവര്‍ഷം മുതല്‍ 2018വരെയുള്ള നിക്ഷേപ വിഹിതത്തിന്റെ ശതമാനം പരിശോധിക്കുമ്പോള്‍ ഓഹരി നിക്ഷേപത്തില്‍ തുടര്‍ച്ചയായി വര്‍ധന കാണാന്‍കഴിയും.

►സ്വര്‍ണം ഉള്‍പ്പടെയുള്ള മറ്റുമാര്‍ഗങ്ങളില്‍ 2013ല്‍ നാലുശതമാനമാണ് നിക്ഷേപം നടത്തിയിരുന്നത്. എന്നാല്‍ 2018ലെത്തിയപ്പോള്‍ 14 ശതമാനമായി വര്‍ധിച്ചു.

►2013ല്‍നിന്ന് 2018ലെത്തുമ്പോള്‍ കടപ്പത്രം(ഡെറ്റ്)ഉള്‍പ്പടെയുള്ള മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലുള്ള നിക്ഷേപത്തില്‍ കാര്യമായകുറവുണ്ടായി. 

►റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തില്‍ 2017നെ അപേക്ഷിച്ച് 2018ല്‍ കാര്യമായ കുറവുണ്ടായെങ്കിലും മുന്‍വര്‍ഷങ്ങളില്‍ വലിയ വ്യതിയാനം കാണുന്നില്ല. റിലയല്‍ എസ്റ്റേറ്റ് മേഖലയില്‍ താരതമ്യേനം കൂടുതല്‍ നിക്ഷേപം നടന്നത് 2017ലാണ്. 32 ശതമാനം. 2018ല്‍ ഇത് 26ശതമാനത്തിലേയ്ക്ക് താഴ്ന്നതായും കാണാം.

 

content highlight: investment allocation of UHNIs , Top of the Pyramid 2017