കുതിപ്പിനെതുടര്ന്ന് കിതപ്പിലായതോടെ ബിറ്റ്കോയിനെവിട്ട് മറ്റ് ക്രിപ്റ്റോകറന്സികളിലേയ്ക്ക് നിക്ഷേപകര്‍ കൂടുമാറുന്നു.
2017ല്‍ കാറ്റുവിതച്ച് കൊടുങ്കാറ്റുകൊയ്യാന്‍ കച്ചയുംകെട്ടിപുറപ്പെട്ട പലര്‍ക്കും വന്‍നഷ്ടമാണ് പുതുവര്‍ഷം സമ്മാനിച്ചത്. കഴിഞ്ഞയാഴ്ചയില്‍മാത്രം 11 ശതമാനം കൂപ്പുകുത്തിയ ബിറ്റ്കോയിന്, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കിയതുപോലെത്തന്നെ സംഭവിച്ചു.
വിവിധരാജ്യങ്ങളിലെ റെഗുലേറ്ററി അതോറിറ്റികള്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കമാണ് ബിറ്റ്കോയിനെ ബാധിച്ചത്.
2017 ഡിസംബറില്‍ 20,000 ഡോളറിലേറെപ്പോയ മൂല്യം ബിറ്റ്കോയിന്റെ യൂണിറ്റ്മൂല്യം ശനിയാഴ്ച 12,823 ഡോളറിലെത്തിതയാതി ഡിജിറ്റല്‍ കറന്‍സി ഇടപാട് പ്ലാറ്റ്ഫോമായ കോയിന്മാര്ക്കറ്റ്ക്യാപ് പറയുന്നു. നിലവില്‍ 200 ബില്യണ്‍ ഡോളറാണ് ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം.
ബിറ്റകോയിനെവിട്ട് ഇനിയൊന്നുമാറ്റിപ്പിടിക്കാമെന്നാണ് ഇപ്പോള്‍ നിക്ഷേപികരുടെ ചിന്ത. വിപണിയില്‍ ശ്രദ്ധേയമായ മറ്റ് കറന്‍സികള്‍ ഏതൊക്കെയെന്ന് നോക്കാം.
ഇതേറിയം: 106 ബില്യണ്‍ ഡോളറാണ് ഇതേറിയത്തിന്റെ നിലവിലെ വിപണിമൂല്യം. ബിറ്റ്കോയിന് കഴിഞ്ഞാല്‍ നിക്ഷേപക താല്പര്യം കൂടുതലുള്ള ഡിജിറ്റല്‍ കറന്‍സിയാണിത്. 1,101.5 ഡോളറാണ് ഒരു യൂണിറ്റ് ഇതേറിയത്തിന്റെ മൂല്യം.
റിപ്പിള്: കുറച്ചു ആഴ്ചകളിലായി അതിവേഗ വളര്ച്ചനേടിയതാണ് റിപ്പിള് നിക്ഷേപകര്‍ക്കിടയില്‍ ശ്രദ്ധനേടാനിടയാക്കിയത്. 2018ന്റെ തുടക്കത്തില്‍തന്നെ വിപണിമൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു. 1.43 ഡോളറാണ് നിലവില്‍ ഒരു യൂണിറ്റിന്റെ വില. മൈന്‍ ചെയ്തെടുക്കുകയല്ലയെന്നതാണ് ബിറ്റ്കോയിനും റിപ്പിളും തമ്മിലുള്ള വ്യത്യാസം. സന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള കമ്പനിയാണ് ഡിജിറ്റല്‍ കറന്‍സിയായ റിപ്പിളിന്റെ ഇടപാട് നിയന്ത്രിക്കുന്നത്.
ലൈറ്റ്കോയിന്: പൊതുവൈയ ഒരു പണമിടപാട് ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് ലൈറ്റ്കോയിന്. അതുകൊണ്ടുതന്നെ കേന്ദ്രീകൃതമായ നിയന്ത്രണ അതോറിറ്റി ലൈറ്റികോയിനില്ല. 10.6 ബില്യണാണ് വിപണിമൂല്യം. 194.85 ഡോളറാണ് ഒരു യൂണിറ്റിന്റെ വില.
കാര്‍ഡനോ: ശാസ്ത്രീയ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് കാര്‍ഡനോ. 16.5 ബില്യണ്‍ ഡോളറാണ് നിലവിലെ വിപണിമൂല്യം. 0.63 ഡോളറാണ് ഒുര യൂണിറ്റിന്റെ വില.
ക്രിപ്റ്റോകറന്‍സികള്‍ ശ്രദ്ധാകേന്ദ്രമായതിനെതുടര്ന്ന് വിവിധ രാജ്യങ്ങളും കമ്പനികളും സ്വന്തമായി ഡിറ്റല്‍ കറന്‍സികള്‍ രൂപപെടുത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞവര്‍ഷംതന്നെ എംകാഷ് എന്നപേരില്‍ ദുബായ് കറന്‍സി പുറത്തിറക്കി. ബിറ്റ്കോയിന് ഇടപാട് നിരോധിച്ചതിനുപിന്നാലെ പുതിയ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങുകയാണ് ചൈന.
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോമണിയെന്നപേരില് കറന്‍സി ഇടപാട് തുടങ്ങാന്‍ തയ്യാറെടുപ്പ് തുടങ്ങുന്നതായി ഈയിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.