നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ യുകെയിലേക്കുള്ള വിമാനയാത്രക്കൂലിയിൽ വൻവർധന. ഓഗസ്റ്റ് എട്ടിനുശേഷം യുകെയിലെത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ ഒഴിവാക്കുകയാണ് ചെയ്തത്.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കാണ് ഇളവെന്ന് ഡൽഹിയിലെ യുകെ ഹൈകമ്മകീഷൻ അറിയിച്ചു. ഇവർക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞാൽമതി. ഓഗസ്റ്റ് എട്ടുമുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രക്ക് മൂന്നുദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും പരിശോധന നിർബന്ധമാണ്. 

നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്ര നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റ് ഒമ്പതിനുള്ള ഡൽഹി-ലണ്ടൻ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.