കൊച്ചി: കെയർ റേറ്റിങ്ങിനുപുറകെ ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസർച്ചും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ കടപ്പത്രങ്ങളുടെയും, ബാങ്ക് വായ്പകളുടെയും റേറ്റിംഗ് ട്രിപ്പ്ൾ ബി പ്ലസ് സ്റ്റേബ്‌ളായി ഉയർത്തി. 

വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും സ്ഥിരതയുള്ള ആസ്തി ഗുണമേന്മ നിലനിർത്തിയതും മികച്ച പ്രവർത്തന ക്ഷമതയിലൂടെ ലാഭസാധ്യത വർധിപ്പിച്ചതും മതിയായ പണലഭ്യതയും മൂലധന പിൻബലവും സ്വർണ പണയ രംഗത്തെ ദീർഘകാല പ്രവർത്തന പരിചയവുമാണ് റേറ്റിങ് മെച്ചപ്പെടുത്താൻ സഹായിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. 

ഇന്ത്യയിലെ വായ്പാ വിപണിയെക്കുറിച്ച് കൃത്യവും കാലികവുമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസിയാണ് ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസർച്ച്. മുൻനിര റേറ്റിങ് ഏജൻസിയായ കെയർ റേറ്റിങ്സും മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ വിവിധ കടപ്പത്രങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങ് ട്രിപ്പ്ൾ ബി സ്റ്റേബിളിൽ നിന്നും ട്രിപ്പ്ൾ പ്ലസ് സ്റ്റേബിൾ ആയി ഈയിടെ ഉയർത്തിയിരുന്നു.