കെയിന്‍ എനര്‍ജിക്ക് അനുകൂലമായി ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടിയുടെ വിധി. വൊഡാഫോണ്‍ കേസില്‍ തിരിച്ചടി നേരിട്ടതിനുപിന്നാലെയാണ് നികുതി സംബന്ധിച്ച് കേസില്‍ വീണ്ടും ഇന്ത്യക്ക് തിരിച്ചടിയുണ്ടാകുന്നത്.
യുകെയിലെ പ്രമുഖ ഓയില്‍ കമ്പനിയായ കെയിന്‍ എനര്‍ജിക്ക് 8000 കോടി രൂപ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2015ല്‍ തുടങ്ങിയ നിയമപോരാട്ടത്തിലാണ് കെയിന്‍ എനര്‍ജി അനുകൂല ഉത്തരവ് നേടിയത്.
ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011ല്‍ വേദാന്തയ്ക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെതുടര്‍ന്ന് ബാക്കിയുള്ള 10ശതമാനം ഓഹരി സര്‍ക്കാര്‍ പിടിച്ചെടുക്കുകയും അതിന്റെ ലാഭവിഹിതമായി വേദാന്ത നല്‍കിയ തുക തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു.
ഇതാണ് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോയതിയില്‍ കെയിന്‍ എനര്‍ജി ചോദ്യംചെയ്തത്. അതേസമയം, കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.