നവി മുംബൈയില്‍ പ്രവര്‍ത്തനംതുടങ്ങിയ ഐകിയ സ്റ്റോര്‍ സന്ദര്‍ശിക്കുന്നതിനുള്ള രണ്ടാഴ്ചത്തെ ബുക്കിങ് തീര്‍ന്നു. വെള്ളിയാഴ്ചയാണ് രാജ്യത്തെ രണ്ടാമത്തെ ഐകിയ സ്‌റ്റോര്‍ നവി മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
7000 ഹോം ഫര്‍ണിഷിങ് ഉത്പന്നങ്ങളോടെ 5.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പുതിയ ഷോറും. ലോകത്തെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ റീട്ടെയ്‌ലറായ ഐകിയയുടെ ആദ്യഷോറും ഹൈദരാബാദിലാണുള്ളത്.
സുരക്ഷിതമായി ഷോപ്പിങ് നടത്തുന്നതിന്റെ ഭാഗമായാണ് ഷോറൂമിലേയ്ക്ക് പ്രീ ബുക്കിങ് വഴി പ്രവേശനം അനുവദിച്ചത്. രണ്ടാഴ്ച മുമ്പുവരെയാണ് ഐകിയയുടെ വെബ്‌സൈറ്റ് വഴി ബുക്കിങ് ചെയ്യാന്‍ കഴിയുക.
സ്വീഡീഷ് ഫര്‍ണീച്ചര്‍ ഭീമനായ ഐകിയയുടെ രാജ്യത്തെ ആദ്യത്തെ സ്റ്റോര്‍ തുടങ്ങിയത് 2018ലാണ്. സ്‌റ്റോര്‍ തുറന്നതോടെ ഹൈടെക് സിറ്റി ട്രാഫിക് ബ്ലോക്കുമൂലം നിശ്ചലമായിരുന്നു. നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ ആദ്യദിവസം സന്ദര്‍ശനത്തിനെത്തിയത് 45,000ത്തോളം പേരായിരുന്നു.