മുംബൈ: ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് ഡ്രോൺ ഓപ്പറേറ്റർമാർക്കായി വിദൂര പൈലറ്റഡ് എയർക്രാഫ്റ്റ് ഇൻഷുറൻസ് ആരംഭിച്ചു. 

മോഷണമോ കേടുപാടുകളോ സംഭവിച്ചാൽ ഡ്രോണിന് സമഗ്രമായ പരിരക്ഷ നൽകുന്നതാണ് പോളിസി. ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള കാമറ, ഉപകരണങ്ങൾ എന്നിവക്കും പരിരക്ഷ ലഭിക്കും.  

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (ഡിജിസിഎ) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും (എംഒസിഎ) അനുമതിയോടെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നവർക്കാണ് പോളിസിയെടുക്കാൻ കഴിയുക.