ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയിൽ എട്ടാം സ്ഥാനം തിരിച്ചുപിടിച്ചു. 

ചൊവാഴ്ച പുറത്തുവിട്ട ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്. ഒരുവർഷത്തിനിടെ അംബാനിയുടെ ആസ്തി 24ശതമാനം വർധിച്ച് 6.09 ലക്ഷംകോടി രൂപയായി. ഗൗതം അദാനിയും കുടുംബവും പട്ടികയിൽ 48-ാംസ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് ആസ്തി. 

ശിവ് നാടാർ(58), ലക്ഷ്മി മിത്തൽ (104), സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടകയിലുള്ള പ്രമുഖ ഇന്ത്യക്കാർ. ഇന്ത്യക്കാരായ 209ശതകോടീശ്വരന്മാരിൽ 177 പേർ രാജ്യത്ത് ജീവിക്കുന്നവരാണ്. പട്ടികയിൽ യുഎസിൽനിന്നുള്ളവർ 689 പേരാണ്. 

ടെസ് ലയുടെ ഇലോൺ മസ്‌കാണ് ഒന്നാംസ്ഥാനത്തുള്ളത്. ഒരൊരറ്റവർഷംകൊണ്ട് മസ്‌കിന്റെ ആസ്തിയിൽ 151 ബില്യൺ ഡോളറാണ് കൂടിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 197 ബില്യൺ ഡോളറാണ്. 

Hurun Global Rich List 2021: Mukesh Ambani 8th richest in the world