ണാഘോഷത്തിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫറുകൾ പ്രഖ്യാപിച്ചു. വാഹന വായ്പ ഇളവുകൾ, കാഷ് ബാക്ക്, ഈസി ഇഎംഐ തുടങ്ങിയവയും ഓഫറുകളിൽപ്പെടുന്നു. 

7.65ശതമാനംമുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുക. വരുമാനത്തിന്റെ തെളിവില്ലാതെ 85ശതമാനവും തെളിവോടുകൂടി 100ശതമാനവും യൂസ്ഡ് കാർ വായ്പ നൽകും. ഇരുചക്രവാഹന വായ്പക്ക് പ്രൊസസിങ് ഫീസിൽ 50ശതമാനം ഇളവ് ലഭിക്കും. 

ഭവനവായ്പ പലിശ 6.75ശതമാനംമുതലാണ്. നിലവിൽ ഭവനവായ്പയെടുത്തിട്ടുള്ളവർക്ക് 50 ലക്ഷം രൂപവരെ ടോപ്അപ് ലോൺ അനുവദിക്കും. 40 ലക്ഷംവരെ ഈടില്ലാതെ വ്യക്തിഗത വായ്പകളും 75 ലക്ഷം രൂപവരെ ബിസിനസ് ലോണും നൽകും. വ്യക്തിഗത വായ്പകളുടെ പ്രൊസസിങ് ഫീസ് 1,999 രൂപയായിരിക്കും. ബിസിനസ് വായ്പകളുടെ ഫീസിൽ 50ശതമാനം ഇളവ് നൽകും. 

ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾക്ക് 22.5ശതമാനംവരെ കാഷ്ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐയിൽ ഉപഭോക്തൃ വായ്പയും ലഭിക്കും. സെപ്റ്റംബർ 30വരെയാണ് ഓഫറുകൾ ലഭിക്കുക.