ന്യൂഡൽഹി: അസ്ട്രസെനക്കയും  ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോവിഡ് വാക്‌സിനായ കോവീഷീൽഡിന്റെ വില കുറച്ചു. ഒരുഡോസിന് നിലവിൽ ഈടാക്കുന്ന 210 രൂപയിൽനിന്ന് 157.50 രൂപയായാണ് കുറച്ചത്. 

രണ്ടാംഘട്ട മെഗാ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ ചർച്ചയെതുടർന്നാണ് വിലകുറച്ചതെന്നാണ് റിപ്പോർട്ടുകൾ. 27 കോടി പേർക്കാണ് അടുത്തഘട്ടത്തിൽ കുത്തിവെയ്പ്പ് നൽകാൻ ഉദ്ദേശിക്കുന്നത്. 

കോവിഡന് വാക്‌സിന് ഇതിനകം സർക്കാർ സബ്‌സിഡി നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽനിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് വിലയിൽ കുറവ് ലഭിക്കില്ല. 

കോവീഷീൽഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്‌സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടിനൽകി. വാക്‌സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുക. 

Govt renegotiates Covishield price at Rs 157.5 from Rs 210 earlier