ന്യൂഡല്‍ഹി: ദേശീയ സമ്പാദ്യ പദ്ധതി, പബ്ലിക്ക് പ്രൊവിഡന്‍ന്റ് ഫണ്ട് അടക്കമുള്ള ചെറു നിക്ഷേപ പദ്ധതികളുട പലിശയാണ്  0.2 ശതമാനം കുറച്ചത്. 

കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്കിലും സമാനമായ കുറവുവരും. 

എന്നാല്‍, അഞ്ച് വര്‍ഷം കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ് സ്‌കീമിന്റെ പലിശ 8.3 ശതമാനമായി നിലനിര്‍ത്തും.

പോസ്റ്റ് ഓഫീസ് സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള പലിശ നിരക്ക് നാലുശതമാനമായി തുടരും. 

കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് എല്ലാ പാദവര്‍ഷത്തിലും പരിഷ്‌കരിക്കുന്നുണ്ട്.