മുംബൈ: വ്യക്തിഗത നികുതിദായകർക്ക് 2019-’20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം 2021 ജനുവരി പത്തുവരെ നീട്ടി. നിലവിൽ ഡിസംബർ 31 വരെയായിരുന്നു സമയമനുവദിച്ചിരുന്നത്.

അക്കൗണ്ടുകളിൽ ഓഡിറ്റിങ് ബാധകമല്ലാത്ത, ഐ.ടി.ആർ. 1, ഐ.ടി.ആർ. 4 റിട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ് ഇതുബാധകമാകുക.

ഓഡിറ്റിങ് ആവശ്യമുള്ളതും അന്താരാഷ്ട്ര ഇടപാടുകളുടെ റിപ്പോർട്ട് സമർപ്പിക്കേണ്ടതുമായവർക്ക് റിട്ടേൺ സമർപ്പിക്കാൻ 2021 ഫെബ്രുവരി 15 വരെ സമയം നൽകിയിട്ടുണ്ട്.

ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഡിസംബർ 31-ൽനിന്ന് ജനുവരി 15 ആക്കി. വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധി ജനുവരി 31-ലേക്ക്‌ നീട്ടി.

Government Extends Income Tax Returns Filing Date To January 10