സിങ്കപൂരിലെ നിക്ഷേപ സ്ഥാപനമായ ജി.ഐ.സിയും ആഗോള നിക്ഷേപ സ്ഥാപനമായ ടി.പി.ജിയും റിലയന്‍സിന്റെ റീട്ടെയില്‍ യൂണിറ്റില്‍ നിക്ഷേപം നടത്തും. 

ജി.ഐ.സി 5,512.5 കോടി രൂപയും ടി.പി.ജി 1,837.5 കോടി രൂപയുമാണ് നിക്ഷേപിക്കുക. ഇതുപ്രകാരം ജി.ഐ.സിക്ക് 1.22 ശതമാനവും ടി.പി.ജിക്ക് 0.41ശതമാനവും ഓഹരിയാകും റീട്ടെയിലില്‍ ലഭിക്കികുക.റിലയന്‍സിന്റെതന്നെ ജിയോ പ്ലാറ്റ്‌ഫേംസില്‍ ടി.പി.ജി 4,546.8 കോടി രൂപ നേരത്തെ നിക്ഷേപിച്ചിരുന്നു. 

ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ ഏഴാമത്തെ നിക്ഷേപമാണ് റിയന്‍സ് റീട്ടെയിലിലെത്തുന്നത്. ഇതോടെ കമ്പനിയുടെ മൂല്യം 4.285 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതുവരെ 7.28ശതമാനം ഓഹരികള്‍ക്കായി 32,197.5കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് റീട്ടെയിലിലെത്തിയത്. 

ഒക്ടോബര്‍ ഒന്നിന് അബുദാബിയിലെ സ്‌റ്റേറ്റ് ഫണ്ടായ മുബാദല ഇന്‍വെസറ്റുമെന്റ് കമ്പനി 5,247.5 കോടി രൂപ നിക്ഷേപിക്കാന്‍ ധാരണയായിരുന്നു.

GIC and TPG will invest in Reliance Retail