കൊച്ചി : ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്  സെബിയുടെയും, യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെയും (US SEC) അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേര്‍ന്ന് 'ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്' എന്ന പേരില്‍ ചെറുകിട, ഇടത്തരം ഓഹരികള്‍ക്കായി സ്‌റ്റോക്ക് ബാസ്‌ക്കറ്റ് ആരംഭിക്കുന്നു.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജിയോജിത് സ്മാര്‍ട്ട് ഫോളിയോസ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. വിപണിയില്‍ നേട്ടം കൈവരിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയും ബിഹേവിയറല്‍ ഫിനാന്‍സും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെറുകിട ഇടത്തരം ഓഹരികളുടെ ബാസ്‌ക്കറ്റാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്.

ലാഭകരമായ ഓഹരികള്‍ കണ്ടെത്തുന്നതിന് കമ്പനികളുടെ വില്‍ക്കല്‍ വാങ്ങല്‍ പ്രഖ്യാപനങ്ങള്‍, ലാഭ നേട്ടങ്ങള്‍,  ലാഭവിഹിതം, ഓഹരി വിഭജനങ്ങള്‍ തുടങ്ങിയ കോര്‍പറേറ്റ് ചലനങ്ങള്‍ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് അപഗ്രഥിക്കും. നിക്ഷേപ സേവന സ്ഥാപനങ്ങള്‍ സാധാരണയായി ചെയ്യാറുള്ള അടിസ്ഥാന, സാങ്കേതിക അപഗ്രഥന രീതികള്‍ക്കു വിപരീതമായ വിശകലന രീതിയാണിത്. ഓഹരികളുടെ ഭാവിയിലെ ചലനങ്ങളും അതില്‍ നിന്ന് ലഭിക്കാവുന്ന ലാഭവും മനസിലാക്കാന്‍ ലോട്ടസ്ഡ്യൂ നിക്ഷേപകരെ സഹായിക്കും.  

വിവിധ ഓഹരികളില്‍  മുന്‍വിധികളില്ലാതെ സൂചികയിലെ വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്.  80 ശതമാനം ചെറുകിട ഓഹരികളും 20 ശതമാനം ഇടത്തരം ഓഹരികളും ഉള്‍ക്കൊള്ളുന്നതാണ്  ബാസ്‌ക്കറ്റ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, സോഫ്റ്റ്‌വെയര്‍,  ഉപഭോക്തൃ വായ്പകള്‍ തുടങ്ങി കൂടിയ വളര്‍ച്ചയുള്ള അനേകം നിക്ഷേപ മേഖലകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് നിക്ഷേപകരുടെ പെട്ടെന്നുള്ളതും ദീര്‍ഘകാലത്തേക്കുള്ളതുമായ നിക്ഷേപങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയും ഓഹരികളിലുണ്ടാകുന്ന ഓരോ മാറ്റവും നിക്ഷേപകര്‍ക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓഹരി വിപണിയിലെ വിദഗ്ധരാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നത് നിക്ഷേപകര്‍ക്ക് ഉറപ്പിക്കാനാകുന്നു.

ജിയോജിതിന്റെ സ്മാര്‍ട്ട് ഫോളിയോസ് അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ് ഫോമിലൂടെ നിക്ഷേപകര്‍ക്ക് അവരുടെ താല്‍പര്യത്തിനും ലക്ഷ്യത്തിനുമനുസരിച്ച  വ്യത്യസ്ത ബാസ്‌കറ്റുകളില്‍ നിന്ന് ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.  വിവിധ മേഖലകളില്‍ ഉള്‍പ്പെട്ട ഓഹരികളടങ്ങിയ 10 വ്യത്യസ്ത ഓഹരി ബാസ്‌കറ്റുകളാണ് നിലവില്‍ ജിയോജിത് വാഗ്ദാനം ചെയ്യുന്നത്.

'ഓഹരി വിപണിയില്‍ പ്രവേശിക്കാന്‍ അതീവ താല്‍പര്യമുള്ളവരാണ് ഇപ്പോഴത്തെ നിക്ഷേപകര്‍. ധാരാളം ചെറുപ്പക്കാര്‍ ഓഹരി ട്രേഡിംഗ് രംഗത്തുണ്ട്.  തടസങ്ങളില്ലാത്ത നിര്‍വഹണം, സമയാസമയങ്ങളില്‍ ഓഹരി ബാസ്‌കറ്റുകളുടെ സന്തുലനത്തില്‍ മാറ്റം വരുത്താനും പുന:ക്രമീകരിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍, ഓഹരി കൈവശം വെയ്ക്കാനുള്ള കുറഞ്ഞ കാലാവധി ഇല്ലാത്തത്്, പേപ്പര്‍ വര്‍ക്കുകളുടെ ആവശ്യമില്ലാത്തത്  തുടങ്ങിയ പ്രത്യേകതകള്‍ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് സ്മാര്‍ട്ട്‌ഫോളിയോസിനെ പുതിയ നിക്ഷേപകര്‍ക്കും ഓഹരി വിപണിയില്‍ പരിചയ സമ്പന്നര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. ' ലോട്ടസ്ഡ്യൂ പ്രസ്റ്റീജിനെക്കുറിച്ചു ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജോണ്‍സ് ജോര്‍ജ്ജ് പറഞ്ഞു.