കൊച്ചി: നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് 2021-22 സാമ്പത്തിക വർഷത്തെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ 38.39 കോടി രൂപ അറ്റാദായം നേടി.

മുൻ വർഷം ഇതേ കാലയളവിലെ 24.56 കോടി രൂപയെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വർധന.

മൊത്തം വരുമാനം 33 ശതമാനം ഉയർന്ന് 121 കോടി രൂപയായി. ജിയോജിത്തിന് നിലവിൽ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 56,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.