കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ആദ്യഘട്ടമായി നല്‍കുന്ന 1.5 കോടി രൂപയുടെ ചെക്ക് മാനേജിങ് ഡയറക്ടര്‍ സി.ജെ.ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

ജിയോജിത് ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളായി.  ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ജിയോജിത് സംഘം വിതരണം നടത്തി.