കൊച്ചി: ‘ത്രീ ഇൻ വൺ അക്കൗണ്ട്’ സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പഞ്ചാബ് നാഷണൽ ബാങ്കുമായി (പി.എൻ.ബി.) ധാരണയിലെത്തി. ഇതനുസരിച്ച് പി.എൻ.ബി.യിൽ സേവിങ്‌സ് അക്കൗണ്ടുള്ള ആർക്കും ഒരു പി.എൻ.ബി. ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിങ് അക്കൗണ്ടും ലഭ്യമാവും.

പി.എൻ.ബി. ഇടപാടുകാർക്ക് നിക്ഷേപ ആവശ്യങ്ങൾക്കായി പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ അനായാസം പണം കൈമാറുന്നതിന് ‘ത്രീ ഇൻ വൺ അക്കൗണ്ട്’ സൗകര്യപ്രദമാണ്.

ഓൺലൈനായി 15 മിനിറ്റിനകം തുറക്കാവുന്ന ട്രേഡിങ് അക്കൗണ്ട് ജിയോജിത് നൽകുന്ന വിവിധ നിക്ഷേപ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകൾ തുറന്നു നൽകുകയും ചെയ്യും.