ഴ്ചകള്‍ക്കുള്ളില്‍ റിയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ മൂന്നാമത്തെ വിദേശ നിക്ഷേപമെത്തി. ജനറല്‍ അറ്റ്‌ലാന്റിക് പാര്‍ട്‌ണേഴ്‌സാണ് 3,675 കോടി രൂപ നിക്ഷേപംനടത്തുക.

റിലയന്‍സ് റീട്ടെയിലില്‍ ഈദിവസങ്ങളില്‍ 13,050 കോടി രൂപയാണ് വിദേശ നിക്ഷേപമായെത്തിയത്. ഇതോടെ കമ്പനിയുടെ മൂല്യം 4.28 ലക്ഷം കോടിയായി ഉയര്‍ന്നു. 

സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ സില്‍വര്‍ ലേക്ക്, യുഎസിലെ കെകെആര്‍ ആന്‍ഡ് കമ്പനി എന്നിവയാണ് ഇതിനുമുമ്പ് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തിയത്. ഇരുകമ്പനികള്‍ക്കും യഥാക്രമം 1.75ശതമാനവും 1.28ശതമാനവും ഉടമസ്ഥതാവകാശം റീട്ടെയിലില്‍ ലഭിക്കും. പുതിയതായെത്തിയ ജനറല്‍ അറ്റ്‌ലാന്റിക്കിന് ലഭിക്കുക 0.84ശതമാനമാകും.

നേരത്തെ ജനറല്‍ അറ്റ്‌ലാന്റിക് ജിയോ പ്ലാറ്റ്‌ഫോമിലും നിക്ഷേപംനടത്തിയിരുന്നു. 6,598.38 കോടി രൂപയാണ് അന്ന് കമ്പനി മുടക്കിയത്. അബുദാബിയിലെ സ്റ്റേറ്റ്ഫണ്ടായ മുബാദല ഇന്‍വെസ്റ്റ്‌മെന്റ്‌സും റിലയന്‍സ് റീട്ടെയിലില്‍ 100 കോടി ഡോളര്‍ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

General Atlantic to invest Rs 3,675 crore in RIL unit