എറണാകുളം: ചുങ്കത്ത് ജ്വല്ലറിയുടെ എറണാകുളം ശാഖയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യ മെട്രോ യാത്രയ്ക്കുള്ള അവസരം. 

നവംബര്‍ ഒന്ന് വരെ എറണാകുളം ശാഖയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ജ്വല്ലറിയില്‍ വന്ന് പോകുന്നതിനുള്ള മെട്രോ ടിക്കറ്റ് ചാര്‍ജ് സൗജന്യമായി നല്‍കുന്നത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ആകർഷകമായ ഈ ഓഫർ. നഗരത്തിന്റെ തിരക്കുകളില്‍ പെടാതെ മഹാരാജാസ് ജങ്ഷനില്‍ ഇറങ്ങി ജ്വല്ലറിയിലെത്തി കുറഞ്ഞ പണിക്കൂലിയില്‍ 916 ബി.ഐ.എസ് ഹോള്‍മാര്‍ക്ഡ് ആഭരണങ്ങള്‍ വാങ്ങാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ചുങ്കത്ത് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ രാജീവ് പോള്‍ അറിയിച്ചു.