ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷം 8.5ശതമാനം പലിശ നൽകാൻ ഇപിഎഫ്ഒ ബോർഡ് യോഗം ശുപാർശചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷവും 8.5ശതമാനംതന്നെയായിരുന്നു പലിശ.

കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവുംകാരണം പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കിൽമാറ്റംവരുത്തേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ഇപിഎഫ്ഒയുടെ ശുപാർശ തൊഴിൽ-ധനകാര്യമന്ത്രാലങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.

ഏഴുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണ് ഇപിഎഫ് നിക്ഷേപത്തിന് ഇപ്പോൾ നൽകുന്നത്. 2018-19 സാമ്പത്തികവർഷത്തിൽ 8.65ശതമാനമായിരുന്നു പലിശ. എന്നാൽ തുടർന്നുള്ള വർഷം നിരക്ക് 8.5ശതമാനമാക്കി കുറച്ചു. 

EPFO board recommends 8.5% interest for 2020-21