കണ്ണൂർ: പൊതുജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങളുമായി ഇ-സേവാ കിയോസ്കുകൾ വരുന്നു. 100 ഇ-സേവാ കിയോസ്കുകളാണ് സ്ഥാപിക്കുന്നത്. മോട്ടോർ വാഹന വകുപ്പ്- ഇ സേവാ കിയോസ്ക് എന്നാകും ഇവ അറിയപ്പെടുക.

നടത്തിപ്പു ചുമതല കുടുംബശ്രീക്കായിരിക്കും. ബസ് സ്റ്റാൻഡ്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കിയോസ്കുകൾ തുടങ്ങുക. ലാഭകരമായി സേവന കിയോസ്കുകൾ തുടങ്ങാനുള്ള ഇടവും താത്പര്യമുള്ള സംരംഭകരെയും കണ്ടെത്താനായി കുടുംബശ്രീ ജില്ലാ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.