കോവിഡ് വ്യാപനം കുറയുന്നതോടെ ജൂലായ് മുതല്‍ ദുബായ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തേക്കും.

എന്നാല്‍ ആഗോള തലത്തിലുള്ള നിയന്ത്രണങ്ങള്‍ പരിഗണിച്ചായിരിക്കും ഇത്. അതുകൊണ്ടുതന്നെ തീരുമാനം സെപ്റ്റംബര്‍വരെ നീണ്ടേക്കാമെന്നും ദുബായ് ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ അല്‍ മാരി ബ്ലൂംബര്‍ഗ് ടിവിക്കനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

പലരാജ്യങ്ങളും അടച്ചിട്ട സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെമാത്രമെ ഇത് സാധ്യമാകൂ. വിനോദ സഞ്ചാരം, വ്യപാരം, റീട്ടെയില്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ദുബായിയുടെ സമ്പദ്ഘടന. അതുകൂടി കണക്കിലെടുത്താണ് തീരുമാനം.