മുംബൈ: നിക്ഷേപം സ്വീകരിക്കുന്നത് ദിവാന് ഹൗസിങ് ഫിനാന്‍സ് കോര്പ്പറേഷന് നിര്‍ത്തി.
നിലവിലുള്ള നിക്ഷേപം പുതുക്കുന്നുമില്ല. എന്നാല്‍ കാലാവധി തീരംമുമ്പ് നിബന്ധനകള്ക്കുവിധേയമായിമാത്രമെ നിക്ഷേപം തിരിച്ചുനല്കുന്നുള്ളൂ.
മെഡിക്കല്‍ എമര്‍ജന്‍സി പോലുള്ളവ വന്നാല്‍ കാലാവധിയെത്തുംമുമ്പും നിക്ഷേപം തിരിച്ചുനല്‍കും.
പണലഭ്യത സംബന്ധിച്ച പ്രശ്നം പരിഹരിച്ചുവരികയാണെന്ന് മാനേജുമെന്റ് അറിയിച്ചു. റേറ്റിങ് ഏജന്‍സികളെല്ലാം ഇതിനകം ഡിഎച്ച്എഫ്എലിന്റെ റേറ്റിങ് താഴ്ത്തിക്കഴിഞ്ഞു.
18 ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ക്കാണ് പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നത്.
ഈ സ്ഥാപനങ്ങള്‍ 1.22 ലക്ഷം കോടി രൂപയാണ് 2018 മാര്‍ച്ചോടെ നിക്ഷേപമായി സ്വീകരിച്ചത്.
ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ക്കുപുറമെ, 89 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 32,600 കോടി രൂപയാണ് എഫ്ഡിയായി ഈ സ്ഥാപനങ്ങള്‍ സ്വീകരിച്ചത്.
DHFL stops fixed deposit withdrawals