ഇന്ത്യയിലെ പ്രമുഖ മസാലക്കൂട്ട് നിര്‍മാതാക്കളായ എംഡിഎച്ചിന്റെ ഉടമ ധാരാംപാല്‍ ഗുലാത്തി അന്തരിച്ചു. 98 വയസ്സുള്ള അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തെടെ പഠനം നിര്‍ത്തിയ ധാരാംപാല്‍ അച്ചനോടൊപ്പം ബിസിനസില്‍ സഹായിക്കാനായാണ് അദ്യംചേര്‍ന്നത്. പിന്നീട് സ്ഥാപനത്തിന്റെ ചുമതല അദ്ദേഹത്തിനായി.
എംഡിഎച്ചിന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്. ദുബായിയിലും ലണ്ടനിലും ഓഫീസുകളുമുണ്ട്. 60ലധികം ഉത്പന്നങ്ങള്‍ കമ്പനി നിലവില്‍ പുറത്തിറക്കുന്നുണ്ട്.
നിരവധി സ്‌കൂളുകളും ഡല്‍ഹിയില്‍ 300 ബെഡ്ഡുകളുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയും കമ്പനിക്കുണ്ട്.
Dharampal Gulati of MDH Spices passes away