വയനാട്: മോറിക്യാപ് ഡവലപ്പേഴ്‌സ് വയനാട്ടിൽ നിർമിക്കുന്ന അൾട്രാ പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ടായ ഡാം സ്‌ക്വയറിന്റെ ലോഞ്ചിംഗ് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം. വി ശ്രേയാംസ് കുമാർ നിർവഹിച്ചു.

മോറിക്യാപ് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഉസ്മാൻ സി. കെ, ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ പങ്കെടുത്തു.

ആംസ്റ്റർഡാം ആർക്കിടെക്ചർ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഡാം സ്‌ക്വയർ മോറിക്യാപ് ഡവലപ്പേഴ്‌സിന്റെ രണ്ടാമത്തെ പ്രോജക്ടാണ്. വയനാട്ടിലെ ഫൈവ് സ്റ്റാർ ലക്ഷ്വറി റിസോർട്ടായ മോറിക്യാപ് ആണ് ആദ്യത്തെ പ്രോജക്ട്.

Moricap

ഈ ഗ്രൂപ്പിൽ നിന്നുള്ള അടുത്ത പ്രോജക്ടുകൾ കൃഷ്ണഗിരിയിലെ ലോഡ്‌സ് 83, കൽപ്പറ്റ ടൗണിലെ മാൾ ഓഫ് മോറിക്യാപ് ഷോപ്പിംഗ് സെന്റർ, ബെംഗലൂരുവിലെ ആയുർവേദിക് റിസോർട്ട് എന്നിവയാണ്.