ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. 

ക്രിപ്‌റ്റോ ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുമാത്രമാണ് ചെയ്തതെന്ന് ആര്‍ബിഐ വ്യക്തമാക്കി. 

ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ)നല്‍കിയ ഹര്‍ജി പരിഗണിക്കവെ, സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 

സാങ്കേതികവിദ്യയ്‌ക്കെതിരെയുള്ള നടപടിയായി ഇതിനെ കാണേണ്ടെന്നും അതേസമയം, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പണമിടപാടും കള്ളപ്പണമിടപാടും നിയന്ത്രിക്കുന്നതിനാണ് നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കി. 

ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Cyptocurrency not banned in India, RBI says in Supreme Court