കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് നടപ്പു സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 53.1 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 28.1 കോടിയായിരുന്നു അറ്റാദായം.

175.5 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിലെ അറ്റാദായം.

മൊത്തം നിഷ്‌ക്രിയ ആസ്തി 2020 സെപ്റ്റംബർ 30-ലെ 387 കോടി രൂപയിൽനിന്ന് 2020 ഡിസംബർ 31-ന് 235 കോടി രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.

സാമ്പത്തിക മേഖലയിൽ അടുത്ത കാലത്തുണ്ടായ തിരിച്ചുവരവ് ബാങ്കിങ് മേഖലയിൽ ക്രിയാത്മക ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് സി.എസ്.ബി. ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു. റീട്ടെയിൽ മേഖലയ്ക്കായുള്ള സമ്പൂർണ പദ്ധതികളുമായി പ്രത്യേക വിഭാഗം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.