മുംബൈ: ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.

നിർമാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുംബൈ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കോവിഡിന്റെ സമ്മർദത്തിൽനിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Centre, states must cut taxes on fuel, says RBI Governor Shaktikanta Das