ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജനവരി 10വരെ നികുതി റീഫണ്ട് ഇനത്തില്‍ 1.54 ലക്ഷം കോടി രൂപ നല്‍കി.

ട്വിറ്ററിലൂടെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി)ഇക്കാര്യം അറിയിച്ചത്. 1.59 കോലിയിലധികം നികുതിദായകര്‍ക്കാണ് ഇതിനകം റീഫണ്ട് നല്‍കിയത്. 

53,689 കോടി രൂപ ആദായനികുതി റീഫണ്ടായും 1,00,612 കോടി രൂപ കോര്‍പറേറ്റ് നികുതി റീഫണ്ടായുമാണ് നല്‍കിയത്. 

2021-22 അസസ്‌മെന്റ് വര്‍ഷത്തെ 23,406.28 കോടി രൂപയുടെ റീഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നതായി ആദായനികുതി വകുപ്പ് മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. 

Content Highlights : CBDT issues Rs 1.54 lakh crore refunds to taxpayers