ന്യൂഡല്‍ഹി: മൂന്നരമാസക്കാലയളവില്‍ ആദായനികുതിദായകര്‍ക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നല്‍കി ആദായനികുതി വകുപ്പ്. 

ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിന് ഇടയിലാണ് തുക 24 ലക്ഷം നികുതിദായകര്‍ക്ക്  കൈമാറിയത്. വ്യക്തിഗത, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചത്. 16,373 കോടി രൂപ ഇന്‍കം ടാക്‌സ് റീഫണ്ടായും 51,029 കോടി കോര്‍പ്പറേറ്റ് ടാക്‌സ് റീഫണ്ടായിട്ടുമാണ് അനുവദിച്ചത്.

Content Highlights: cbdt issue refund of 67,401 crore to taxpayers