ജാജ് ഓട്ടോയ്ക്കുശേഷം മികച്ച ലാഭമുള്ള മറ്റ് കമ്പനികളും ഓഹരി ഉടമകൾക്ക് വൻതോതിൽ ലാഭവിഹിതം കൈമാറുന്നു. ഓഹരികൾ തിരിച്ചുവാങ്ങുന്നതിനും കമ്പനികൾ പദ്ധതിയിടുന്നുണ്ട്.

ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയൊഴികെയുള്ള മുൻനിര കമ്പനികളാണ് നിക്ഷേപകർക്ക് ലാഭവിഹിതം കൈമാറാൻ ഒരുങ്ങുന്നത്. ഈ കമ്പനികളുടെ കൈവശം 11.2 ലക്ഷംകോടി രൂപ പണമായി നീക്കിയിരിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

കൈവശമുള്ള പണത്തിന്റെ 90ശതമാനവും ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി കൈമാറുമെന്ന് കഴിഞ്ഞദിവസം ബജാജ് ഓട്ടോ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഡിവിഡന്റ് ഇനത്തിൽ കമ്പനി 3,472 കോടി രൂപയാണ് വിതരണംചെയ്തത്. 

ആവർഷം കമ്പനിക്ക് ലഭിച്ച അറ്റാദായത്തിന്റെ മൂന്നിൽ രണ്ടുഭാഗംവരുമിത്. മുൻവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയ 10 കമ്പനികളിലൊന്നാണ് ബജാജ് ഓട്ടോ. 

കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകൾ പ്രകാരം അറ്റാദയത്തിൽ 47ശതമാനംതുകയും ലാഭവിഹിതമായി കമ്പനി വിതരണംചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ ഒമ്പതുമാസത്തെ കമ്പനിയുടെ അറ്റാദായം 3,301 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 14.4ശതമാനം കുറവാണിത്. 

റിലയൻസ്, വേദാന്ത, ടിസിഎസ്, മാരുതി സുസുകി, ഐടിസി, ഭാരതി എയർടെൽ, കോൾ ഇന്ത്യ, വിപ്രോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളും ഇത്തവണ വൻതുക ലാഭവിഹിതയിനത്തിൽ കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ കമ്പനികളുടെ കൈവശം വൻതുകയാണ് പണമായുള്ളത്.

പ്രമുഖ കമ്പനികൾ നൽകിയ ഓരോവർഷത്തെയും ലാഭവിഹിതം പരിശോധിക്കുമ്പോൾ 6.8ശതമാനം വാർഷിക വളർച്ചയുണ്ടായതായി കാണാം. അതോടൊപ്പം ഓഹരി തിരിച്ചുവാങ്ങാനായി വൻതുകയും കമ്പനികൾ ചെലവഴിച്ചു. 

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എൻടിപിസി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, അദാനി പോർട്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ 64,000 കോടിയോളം രൂപയാണ് ഓഹരി തിരിച്ചുവാങ്ങാനയി ചെലവഴിച്ചത്. 2019 ജനുവരി മുതലുള്ള കണക്കാണിത്.  

Cash rich companies pay more dividends to shareholders